ഉത്തരവിനായി നാളെ വരെ കാത്തിരിക്കും, മറ്റന്നാൾ മുതൽ നിരാഹാര സമരം; ഉദ്യോഗാര്‍ഥികള്‍

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാര്‍ഥികള്‍. സർക്കാർ ഉത്തരവ് ലഭിച്ചില്ലെങ്കിൽ മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു.

‘സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്ന് പ്രതീക്ഷ. അനുകൂല നടപടിക്കായി നാളെ വൈകുന്നേരം വരെ കാക്കും. എന്നിട്ടും ഉത്തരവ് ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കും. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകും’- ലയ പറഞ്ഞു.

സിപിഒ, എൽജിഎസ്, അധ്യാപക റാങ്ക് ലിസ്‌റ്റിലെ ഉദ്യോഗാർഥികൾ ചർച്ചക്ക് ശേഷവും സമരം തുടരുകയാണ്. ഇന്നലെ നൽകിയ ഉറപ്പുകൾ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.

ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാർഥികളെ അറിയിച്ചത്. സമരം തുടരുന്ന ഉദ്യോഗാർഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്‌ഥർ കണ്ടേക്കും. സമരം സമാധാനപരമാകണമെന്ന നിർദ്ദേശം ഉദ്യോഗാർഥികൾ അംഗീകരിച്ചിട്ടുണ്ട്.

National News: യോഗി ആദിത്യനാഥ് ബിജെപി ഗൂഢാലോചനയുടെ ഭാഗം; മഹുവ മൊയ്‌ത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE