പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കും

By Staff Reporter, Malabar News
Amarinder-Singh
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
Ajwa Travels

ലുധിയാന: പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. അപമാനം സഹിച്ച് പാർട്ടിയിൽ തുടരേണ്ടെന്നാണ് അമരീന്ദർ സിം​ഗിന്റെ നിലപാട്. നേരത്തെ മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് കാണിച്ച് മന്ത്രിമാരുള്‍പ്പടെ 40 എംഎല്‍എമാരാണ് രംഗത്തെത്തിയത്.

അതേസമയം, പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ തീരുമാനം. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുക.

Read Also: കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപവുമായി ടിസിഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE