കാഞ്ഞങ്ങാട്: രാത്രി വിശ്രമത്തിനായി അതിഞ്ഞാലിലെ പഴക്കടയിൽ പഴങ്ങൾ സൂക്ഷിക്കുന്ന പെട്ടിയ്‌ക്കുള്ളിൽ കയറി പെരുമ്പാമ്പ്. പിടികൂടാൻ ആളുകൾ എത്തിയതോടെ പാമ്പ് അക്രമാസക്‌തനായി. തന്നെ പിടികൂടാൻ ചാക്കുമായി എത്തിയ യുവാവിനെ പെരുമ്പാമ്പ് കടിക്കുകയും ചെയ്‌തു. പഴക്കടയിലെ ജീവനക്കാരൻ ഞാണിക്കടവ് സ്വദേശി ഷറഫുദീനാണ് (34) കടിയേറ്റത്.
തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഷറഫുദീനും സുഹൃത്തുക്കളും ചേർന്ന് പെരുമ്പാമ്പിനെ ചാക്കിലാക്കി വനംവകുപ്പ് അധികൃതർക്ക് കൈമാറി. കടിയേറ്റ ഷറഫുദീനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭയപ്പെടാനൊന്നുമില്ലെങ്കിലും 20 മണിക്കൂർ നിരീക്ഷണത്തിൽ കഴിയാനാണ് ഷറഫുദീനോട് ഡോക്‌ടർ നിർദ്ദേശിച്ചിരിക്കുന്നത്.
Also Read: മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു