തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് രാഹുൽ; പരാതി നൽകുമെന്ന് ബിജെപി

By Trainee Reporter, Malabar News
Rahul-Gandhi_2020-Sep-15
Ajwa Travels

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ദിനത്തിൽ മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്ന് ട്വിറ്ററിലൂടെ ആഹ്വനം ചെയ്‌ത രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടുമെന്ന് ബിജെപി. ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നീതി, തൊഴിൽ, കർഷക ക്ഷേമം എന്നിവക്കുവേണ്ടി, നിങ്ങളുടെ വോട്ടുകൾ മഹാസഖ്യത്തിന് നൽകണം എന്നായിരുന്നു, രാഹുൽ ബുധനാഴ്‌ച രാവിലെ ട്വീറ്റ് ചെയ്‌തത്‌.

പോളിംഗ് ദിനത്തിൽ വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് അഭ്യർഥിക്കാൻ ഒരു പാർട്ടിക്കും അനുമതിയില്ലെന്നും, ഇത്തരം അഭ്യർഥനകൾ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിജെപി വക്‌താക്കൾ ചൂണ്ടികാണിച്ചു. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടുമെന്നും ബിജെപി അറിയിച്ചു.

Read also: വോട്ടിംഗ് യന്ത്ര തകരാര്‍; പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

മൂന്ന് ഘട്ടങ്ങളായി നടക്കാനിരിക്കുന്ന ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ബിഹാറിൽ പോളിംഗ് പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE