വയനാട്: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശ നഷ്‌ടമുണ്ടാക്കിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്‌ടമുണ്ടായി.
പോലീസിനെ മർദിച്ചതിന് ശേഷമാണ് പ്രതികൾ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് കയറിയത്. 300ഓളം എസ്എഫ്ഐ പ്രവർത്തകരാണ് സംഘം ചേർന്ന് ആക്രമണം നടത്തിയത്. പോലീസ് വാഹനത്തിലേക്ക് പ്രതികളെ കയറ്റുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതികളെ രക്ഷപ്പെടുത്താനായി പൊലീസ് ജീപ്പ് തകർത്തു.
വാഹനത്തിന്റെ ചില്ല് കല്ലും വടിയും ഉപയോഗിച്ചാണ് തകർത്തത്. ഒരു പോലീസുകാരന്റെ കൈവിരൽ ആക്രമണത്തിൽ ഒടിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. കൂടുതൽ പ്രതികൾ ഇനിയുമുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Read Also: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും