മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുൽ ​ഗാന്ധി

By Desk Reporter, Malabar News
Rahul Gandhi_2020 Sep 12
Ajwa Travels

ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപി. ജിഡിപി വളർച്ചയിൽ 24 ശതമാനം ഇടിവ്, 12 കോടി തൊഴിൽ നഷ്ടം, 115.5 ലക്ഷം കോടിയുടെ അധിക വായ് പ ബാധ്യത, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും എന്നിവയാണ് സർക്കാരിന്റെ കൊറോണ വൈറസിനെതിരായ ‘ആസൂത്രിതമായ പോരാട്ടം’ കൊണ്ട് രാജ്യത്തിനുണ്ടായ ഫലമെന്ന് രാഹുൽ പരിഹസിച്ചു. പക്ഷേ, കേന്ദ്ര സർക്കാരിനും മാദ്ധ്യമങ്ങൾക്കും ‘എല്ലാം നല്ലത്’ മാത്രമായാണ് കാണാൻ കഴിയുന്നതെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലായിരുന്നു കേന്ദ്രത്തിനെതിരായ രാഹുലിന്റെ വിമർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മഹാമാരിക്ക് എതിരെ ‘ആസൂത്രിതമായ പോരാട്ടം’ നടത്തുകയാണ് എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. കൊറോണ വൈറസ് അഭൂതപൂർവമായ വെല്ലുവിളിയാണെന്നും എന്നാൽ മോദിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ രീതിയിലാണ് തങ്ങൾ ഇതിനെതിരെ പോരാടുന്നതെന്നും ലോകം മുഴുവൻ തങ്ങളുടെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്നും ആയിരുന്നു അമിത് ഷാ വ്യാഴാഴ്ച പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE