റമദാൻ കാലത്തെ രക്‌തക്ഷാമം; സന്നദ്ധ രക്‌തദാനവുമായി ബിഡികെ പൊന്നാനി

By Asharaf Panthavoor, Malabar Reporter
  • Follow author on
Ramadan Blood shortage; BDK Ponnani with voluntary blood donation
Ajwa Travels

മലപ്പുറം: റമദാൻ കാലത്ത് രക്‌ത ബാങ്കുകളിൽ ഉണ്ടാകാറുള്ള രക്‌തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബ്ളഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സംസ്‌ഥാന വ്യാപകമായി എല്ലാ വർഷവും നടത്താറുള്ള സന്നദ്ധ രക്‌തദാന ക്യാംപിന്റെ ഭാഗമായ രക്‌തദാനം എടപ്പാളിൽ നടന്നു.

റമദാനിന് മുന്നോടിയായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഡികെ നടത്തിവരുന്ന ക്യാംപിൽ ആയിരങ്ങളാണ് രക്‌തദാനം നിർവഹിക്കാറുള്ളത്. ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എടപ്പാളിൽ രക്‌തദാനം സംഘടിപ്പിച്ചത്.

എടപ്പാൾ എമിറേറ്റ്‌സ് മാളിന്റെയും തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ളഡ് ബാങ്കിന്റെയും സഹകരണത്തോടെ എടപ്പാൾ എമിറേറ്റ്‌സ് മാളിൽവെച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ആകെ രജിസ്‌റ്റർ ചെയ്‌ത 85 പേരിൽ 71 പേരും രക്‌തദാനം നിർവഹിച്ചു.

ബിഡികെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, പ്രസിഡണ്ട് നൗഷാദ് അയിങ്കലം, കോഡിനേറ്റർമാരായ സുജിത്ത് പൊൽപ്പാക്കര, അബ്‌ദുള്ള സിഎംകെ, ബാദുഷ പുതുപൊന്നാനി എന്നിവർ രക്‌തദാനം ചെയ്‌താണ്‌ പരിപാടി ഉൽഘാടനം നിർവഹിച്ചത്.

ക്യാംപിന് ബിഡികെ മലപ്പുറം ജില്ലാട്രഷറർ ജുനൈദ് നടുവട്ടം, പൊന്നാനി താലൂക്ക് ട്രഷറർ ഹിജാസ് മാറഞ്ചേരി, ഗഫൂർ എടപ്പാൾ, വിനോദ് ഏരമംഗലം, അമീൻ മാറഞ്ചേരി, രഞ്‌ജിത്ത്‌ കണ്ടനകം, അജി കോലളമ്പ്, അക്‌ബർ പുഴമ്പ്രം എന്നിവർ നേതൃത്വം നൽകി.

Most Read: എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE