സംസ്‌ഥാനത്ത് പട്ടിണി സമരം നടത്താനൊരുങ്ങി റേഷൻ വ്യാപാരികൾ

By Team Member, Malabar News
Ration Shop
Representational image
Ajwa Travels

തിരുവനന്തപുരം:  സംസ്‌ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിനൊരുങ്ങുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തതിലെ കുടിശിക വൈകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സമരം ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ 10 മാസത്തെ കുടിശികയാണ് വ്യാപാരികൾക്ക് ലഭിക്കാൻ ഉള്ളതെന്ന് ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി.

റേഷൻ വ്യാപാരികൾക്ക് 51 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഏകദേശം 30,000 രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെ ഓരോ റേഷൻ വ്യാപാരികൾക്കും ലഭിക്കാനുണ്ട്. ഈ പശ്‌ചാത്തലത്തിലാണ്‌ വ്യാപാരികൾ സമരത്തിന് തയ്യാറെടുക്കുന്നത്. ഓണത്തിന് സമരം തുടരുമെന്നും, എന്നാൽ കടയടച്ച് സമരം നടത്തില്ലെന്നും അസോസിയേഷൻ വ്യക്‌തമാക്കി.

കൂടാതെ ഇപ്പോൾ നടത്തുന്ന പട്ടിണി സമരം സൂചന സമരമാണെന്നും റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സൂചന സമരത്തിലൂടെ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും, പരിഹാരം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.

Read also : പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE