ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി ആർബിഐ

By News Desk, Malabar News

ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ പോലും പിൻവലിക്കാനും സാധിക്കും. ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണം അയക്കാൻ കഴിയുന്ന വിധം എല്ലാ വാലറ്റുകളും തമ്മിൽ ബന്ധിപ്പിക്കണം എന്നും ആർബിഐ പുതുതായി അവതരിപ്പിക്കാൻ പോകുന്ന നയത്തിൽ നിർദ്ദേശിക്കുന്നതായാണ് വിവരം.

ഡിജിറ്റൽ പേയ്‌മെന്റുകളെ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു. പുതിയ നയമാറ്റം നോൺ ബാങ്ക് പ്രീ പെയ്‌ഡ് സർവീസ് പ്രൊവൈഡർമാർക്കാണ് നേരിട്ട് ഉപകാരപ്പെടുക. അതേസമയം, ഫിൻടെക് സ്‌ഥാപനങ്ങൾക്ക് ബാങ്കിങ് സ്വഭാവത്തിൽ പ്രവർത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ മിനിമം ബാലൻസ് നിബന്ധന ഉള്ളതിനാൽ സൂക്ഷ്‌മ സംരംഭകരെ സംബന്ധിച്ച് സേവിങ്സ് അക്കൗണ്ടോ കറണ്ട് ബാങ്ക് അക്കൗണ്ടോ ആയി സൂക്ഷിക്കുന്നത് ലാഭകരമാവില്ലെന്ന നിരീക്ഷണമുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഡിജിറ്റൽ വാലറ്റുകൾക്ക് സീറോ മെയ്‌ന്റനൻസ് കോസ്‌റ്റ് ആണെന്നത് കൂടുതൽ നേട്ടമാകും.

Also Read: കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE