ആർബിഐ ​ഗവർണർ ശക്‌തികാന്ത ദാസിന് കോവി‍ഡ് സ്‌ഥിരീകരിച്ചു

By Desk Reporter, Malabar News
Shaktikanta-Das_2020-Oct-25
Ajwa Travels

ന്യൂഡൽഹി: റിസർവ് ബാങ്ക് (ആർബിഐ) ​ഗവർണർ ശക്‌തികാന്ത ദാസിന് കോവി‍ഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്‌തികരമണെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ജോലികൾ ചെയ്യും. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ടുപോകും. ഡെപ്യൂട്ടി ഗവർണർമാരുമായും മറ്റ് ഉദ്യോഗസ്‌ഥരുമായും നിരന്തരം വീഡിയോ കൺഫറൻസ് വഴിയും ടെലഫോൺ വഴിയും ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സ്‌ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളിൽ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്‌തികാന്ത ദാസ് ട്വീറ്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE