ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. അന്വേഷണത്തില്‍ തടസങ്ങള്‍ ഉണ്ടെന്നും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
ഉദ്യോഗസ്‌ഥനും കുടുംബാംഗങ്ങള്‍ക്കും എതിരെ വ്യക്‌തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് വാങ്കഡെയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തനിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തന്റെ ശ്രദ്ധ തിരിക്കാനും കോടതിയില്‍ തന്നെ പരാജയപ്പെടുത്താനും മാത്രമാണോ എന്ന് വാങ്കഡെ ചോദിച്ചു.
”ഞാന്‍ ഏത് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തയ്യാറാണ്. എനിക്ക് 15 വര്‍ഷത്തെ റെക്കോര്‍ഡ് ഉണ്ട്. ഇപ്പോഴുള്ള ഈ ആരോപണം എന്റെ വ്യക്‌തി ജീവിതത്തെ ഉന്നം വെച്ചുകൊണ്ടുള്ളതും ജോലി തടയാനും ആണ്,” വാങ്കഡെ കോടതിയിൽ പറഞ്ഞു.
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനായ സമീര്‍ വാങ്കഡെയും പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്‌ഥൻ കെപി ഗോസാവിയും ഗൂഢാലോചന നടത്തുന്നതായും പണം കൈമാറുന്നതായും കണ്ടുവെന്ന് ആരോപിച്ച് കെപി ഗോസാവിയുടെ അംഗരക്ഷകരിൽ ഒരാളായ പ്രഭാകര്‍ സെയ്ല്‍ എന്നയാള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തുടർന്നാണ് വാങ്കഡെ കോടതിയെ സമീപിച്ചത്.
Also Read: 10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്