എത്തി, റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണ്‍

By Staff Reporter, Malabar News
technology image_malabar news
Realme C17
Ajwa Travels

റിയല്‍മിയുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണുകളില്‍ ഒന്നായ റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. ബംഗ്ലാദേശില്‍ മാത്രമേ നിലവില്‍ റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുകയുള്ളു. 90Hz ഡിസ്‌പ്ലേ അടക്കം നിരവധി പുത്തന്‍ സവിശേഷതകള്‍ ഉള്ള ഈ സ്‌മാര്‍ട്ട്‌ഫോണ്‍ സി15, സി12 ഫോണുകളെക്കാള്‍ ഒരു പടി മുന്നിലാണ്.

ബംഗ്ലാദേശില്‍ ബിഡിടി 15,990 ആണ് റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണിന്റെ വില. ഇന്ത്യന്‍ കറന്‍സിയില്‍ ഇതിന് ഏകദേശം 13,900 രൂപ വില വരും. ഒറ്റ വേരിയനറില്‍ മാത്രമാണ് ഇവ ഇപ്പോള്‍ ലഭ്യമാവുകയുള്ളു. നേവി ബ്ലൂ, ലേക് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

6.5 ഇഞ്ച് 720p ഡിസ്‌പ്ലേയാണ് കമ്പനി റിയല്‍മി സി17 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ജോഡിയാക്കിയ ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് സ്‌മാര്‍ട്ട്ഫോണിന്റെ കരുത്ത്. കൂടാതെ 5000 mAh ബാറ്ററി ലൈഫും ലഭിക്കുന്നു. വലിയ ഡിസ്‌പ്ലേ, ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗുള്ള വലിയ ബാറ്ററി, പിന്നില്‍ നാല് ക്യാമറകള്‍ എന്നിവയാണ് ഈ പുതിയ സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേകത.

Read Also: ‘മാസ്‌ക്കാണ് പ്രധാനം’; വൈറലായി ഹ്രസ്വ ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE