മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പ്രത്യേക വകുപ്പിന് ശുപാർശ

By News Desk, Malabar News
Personal staff appointment controversy
Representational Image

തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ശുപാർശ. മന്നത്ത് പത്‌മനാഭൻ, വിടി ഭട്ടതിരിപ്പാട്, മാർ ഇവാനിയോസ് തുടങ്ങിയവരുടെ പേരിൽ സ്‌കോളർഷിപ്പ് നൽകാനും പിന്നോക്കാവസ്‌ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ ശുപാർശ ചെയ്‌തു.

കമ്മീഷനും മുന്നോക്ക സമുദായ കോർപറേഷന് കീഴിലെ ‘സമുന്നതി’യും സാമ്പത്തികമായി ദുർബലർക്കുള്ള വിഭാഗവും ചേർത്ത് പ്രത്യേക വകുപ്പും മന്ത്രിയും ഡയറക്‌ടറേറ്റും വേണമെന്നാണ് ശുപാർശ. സംവരണ ആനുകൂല്യങ്ങൾക്ക് കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയായി നിശ്‌ചയിച്ചു.

കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ്‌ എംആർ ഹരിഹരൻ നായർ, അംഗങ്ങളായ എം മനോഹരൻ പിള്ള, എജി ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട് കൈമാറിയിരുന്നു.

ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗം പരിഗണിച്ച റിപ്പോർട് വിശദമായി പഠിക്കണമെന്ന് ഘടകകക്ഷി മന്ത്രിമാർ ആവശ്യപ്പെട്ടു. ശുപാർശകൾ മന്ത്രിമാർ പഠിച്ചശേഷം അടുത്ത മന്ത്രിസഭാ യോഗം വീണ്ടും പരിഗണിക്കും. തുടർന്ന് ശുപാർശകൾ സഹിതം റിപ്പോർട് നിയമസഭയിൽ വെക്കും.

Most Read: റഷ്യ-യുക്രൈൻ യുദ്ധം; 20,000 വിദേശികൾ സേനയിൽ ചേർന്നതായി യുക്രൈൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE