വീണ്ടും ഏറ്റെടുക്കലുമായി റിലയന്‍സ്; ഇത്തവണ ഫ്യൂച്ചര്‍ ഗ്രൂപ്പ്

By News Desk, Malabar News
MalabarNews_mukesh ambani
Mukesh Ambani
Ajwa Travels

രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മറ്റൊരു വലിയ ബിസിനസ്സ് ഏറ്റെടുക്കലുമായി റിലയന്‍സ് എത്തുന്നു. രാജ്യത്തെ മൊത്തവിതരണ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയാണ് ഏറ്റവും പുതിയതായി അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ സ്വന്തമാക്കിയിരിക്കുന്നത്. 24,713 കോടി രൂപക്കാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, ഹോള്‍സെയില്‍, വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്സ് എന്നിവയെല്ലാം റിലയന്‍സിന്റെ നിയന്ത്രണത്തിലായി.

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ വ്യാവസായിക രംഗം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് റിലയന്‍സ് ഗ്രൂപ്പ് അവരുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തുന്നത്. ഈ കാലഘട്ടത്തില്‍ റിലയന്‍സിന് വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പടെ നിരവധി ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ റിലയന്‍സില്‍ നിക്ഷേപം നടത്തിയത്. ‘റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) ചില്ലറ, മൊത്തവ്യാപാര ബിസ്നസും ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുക്കും’ എന്ന് കമ്പനി പറയുന്നു.

ബിഗ് ബസാറിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് തുടങ്ങിയവ ഈ ഇടപാടിലൂടെ റിലയന്‍സ് സ്വന്തമാക്കും. നേരത്തെ ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍, ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊലൂഷന്‍സ് എന്നീ കമ്പനികള്‍ റിലയന്‍സിലേക്ക് ലയിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE