സംസ്‌ഥാനത്ത് ആശ്വാസദിനങ്ങൾ; പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു

By News Desk, Malabar News
Covid contact list
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ ആശ്വാസം. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന കേസുകളിലും കുറവ് രേഖപ്പെടുത്തി. കുതിച്ചുയര്‍ന്ന കോവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ ആഴ്‌ച ചികിൽസ തേടിയത്.

ഡബ്‌ള്യൂഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇത് ഏഴായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കും. അവശ്യഘട്ടത്തില്‍ മാത്രമാകും ആന്റിജൻ പരിശോധന നടത്തുക. ഹോം ക്വാറന്റെയ്‌ൻ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിർദ്ദേശം. പോലീസ് പരിശോധനയും കര്‍ശനമാക്കും.

അതേസമയം, ഇന്നലെ 6,44,030 പേർക്കാണ് വാക്‌സിൻ നൽകിയത്. സംസ്‌ഥാനത്ത് ഇതുവരെ ആകെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ 3,14,17,773 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Also Read: സിന്ധുവിന്റെ കൊലപാതകം; തെളിവുകൾ തേടി അന്വേഷണസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE