റീപോളിംഗ്; ബത്തേരി നഗരസഭയിലെ പത്തൊൻപതാം വാർഡിൽ മികച്ച പോളിംഗ്

By Staff Reporter, Malabar News
election_malabar news
Representational Image
Ajwa Travels

ബത്തേരി: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊൻപതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ് .വൈകുന്നേരം അഞ്ച് മണി വരെ 75.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രത്തകരാർ കാരണം വോട്ടെണ്ണൽ തടസപ്പെട്ട വാർഡിലാണ് റീപോളിംഗ് നടന്നത്. ഇന്ന് രാത്രി എട്ടുമണിക്ക് ബാലറ്റ് പെട്ടികൾ നഗരസഭ ഓഫീസിൽ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും.

നിലവിൽ ബത്തേരി നഗരസഭയിൽ എൽഡിഎഫിന് 23ഉം യുഡിഎഫിന് 10ഉം സീറ്റുകളുണ്ട്. ഒരു സ്വതന്ത്രയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുഡിഎഫിലെ അസീസ് മാടാല, എൽഡിഎഫിലെ പിഎം ബീരാൻ, ബിജെപിയിലെ സുദിൻ എന്നിവരാണ് തൊടുവട്ടി ഡിവിഷനിലെ സ്‌ഥാനാർഥികൾ. യുഡിഎഫ് സിറ്റിംഗ് സീറ്റായ തൊടുവട്ടിയിൽ 1079 വോട്ടർമാരാണ് ഉള്ളത്.

Read Also: കരിപ്പൂരില്‍ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണ്ണവേട്ട; 5 പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE