താൻ ഉയരങ്ങൾ കീഴടക്കിയത് ഇങ്ങനെ; അഞ്‌ജുവിന്റെ വെളിപ്പെടുത്തൽ; അമ്പരന്ന് കായികലോകം

By News Desk, Malabar News
Revelation by Anju Bobby George; Surprised sports world
Anju Bobby George
Ajwa Travels

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് അഞ്‌ജു ബോബി ജോർജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങൾക്ക് ഉടമയായ അഞ്‌ജു തന്റെയൊരു ജീവിത രഹസ്യം ഇന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. അധികമാർക്കും അറിയാത്ത ആ രഹസ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയതും ഇതുവരെ ജീവിച്ചതും ഒരു വൃക്കയുമായാണെന്ന് അഞ്‌ജു വെളിപ്പെടുത്തി. വിശ്വസിച്ചാലും ഇല്ലെങ്കിലും, ലോകമറിയുന്ന ഈ കായിക താരത്തിന് ഒരു വൃക്ക മാത്രമേ ഉള്ളൂ. തന്റെ ട്വിറ്റർ ഹാൻഡിലിലാണ് അഞ്‌ജു ഇക്കാര്യം കുറിച്ചത്. ലോക ചാമ്പ്യൻഷിപ് അടക്കമുള്ള നേട്ടങ്ങൾ ഒരു വൃക്കയുമായാണ് അഞ്‌ജു നേടിയതെന്ന വസ്‌തുത കായിക ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

National News: കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി

‘ഒരു വൃക്കയുമായി ജീവിച്ച് ഉന്നതിയിലെത്തിയ ചുരുക്കം ചില ഭാഗ്യവാൻമാരിൽ ഒരാളാണ് ഞാൻ. വേദനസംഹാരികൾ അലർജി ഉണ്ടാക്കുന്നതിനാൽ അത് പോലും ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നെങ്കിലും നേട്ടമുണ്ടായി’- അഞ്‌ജു ട്വീറ്റ് ചെയ്‌തു.

ഒരു വൃക്കയുമായാണ് അഞ്‌ജു ജനിച്ചത് തന്നെ. എന്നാൽ, സ്‌കൂൾ കോളേജ് തലങ്ങളിൽ പഠിക്കുമ്പോഴൊന്നും ഇത് അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മൽസരത്തിന് മുന്നോടിയായി നടത്തിയ സ്‌കാനിങ്ങിലാണ് ഈ വിവരം പുറത്തായത്. ട്വിറ്ററിലൂടെ ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ കേന്ദ്ര കായികമന്ത്രി കിരൺ റിജിജു അഞ്‌ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ അഞ്‌ജുവിനെ കുറിച്ച് അഭിമാനമുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്‌തു. അഞ്‌ജുവിന്റെ പോസ്‌റ്റ് റീട്വീറ്റ് ചെയ്‌ത്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഠിന പ്രയത്‌നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് അഞ്‌ജുവിന്റെ നേട്ടങ്ങളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ ലോങ് ‌ജമ്പ് താരമാണ്‌ അഞ്‌ജു ബോബി ജോർജ് . 2003-ൽ പാരിസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ‌ജമ്പിൽ വെങ്കലം നേടിയതോടെയാണ് അഞ്‌ജു പ്രശസ്‌തയായത്. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്‌ജു മാറി. അന്ന് അഞ്‌ജു ചാടിയത് 6.70 മീറ്ററാണ്‌. 2005-ൽ നടന്ന ഐഎഎഎഫ് വേൾഡ് അത്‌ലറ്റിക്‌സ് ഫൈനലിൽ വെള്ളി നേടിയതും അഞ്‌ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്‌. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിങ്ങനെ ഒട്ടേറെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടിയിട്ടുണ്ട്. അർജുന, രാജീവ് ഗാന്ധി ഖേൽ രത്‌ന എന്നീ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ച താരം കൂടിയാണ് അഞ്‌ജു ബോബി ജോർജ്.

Also Read: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല സാഹചര്യം, നൂറുമേനി കൊയ്യും; എകെ ശശീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE