ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകും; റവന്യൂ മന്ത്രി

By News Desk, Malabar News
Ajwa Travels

തൃശൂർ: ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ വേഗത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഇടപെടലുണ്ടാകും. കൈയ്യേറ്റങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകും. ഒളകര ഉൾപ്പെടെയുള്ള വനമേഖലകളിലെ ഭൂപ്രശ്‌നം വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മണിയൻ കിണർ, എച്ചിപ്പാറ, ഒളകര, കാക്കിനിക്കാട് ഊരുകളിലെ 175 കുടുംബങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം, വിവിധ ഊരുകളിലെ 140 വിദ്യാർഥികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം, 82 കുടുംബങ്ങൾക്കുള്ള സൗരോർജ വിളക്കുകളുടെ വിതരണം, വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോണുകളുടെ വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു.

Read Also: ബ്ളാക്ക് ഫംഗസ്; കോഴിക്കോട് സ്വദേശി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE