ലഹരി മരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല

By News Desk, Malabar News
Rhea chakraborty bail plea got rejected
Rhea chakroborty
Ajwa Travels

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല. നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയയെ ഈ മാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബൃൂറോ (എന്‍സിബി) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് അറിയിച്ചെങ്കിലും റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.

കഴിഞ്ഞ രാത്രി വരെ എന്‍സിബി ഓഫീസില്‍ ആയിരുന്നു റിയ. ഇന്ന് രാവിലെ നടിയെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുകൊടുത്തതായി ചോദ്യം ചെയ്യലില്‍ റിയ സമ്മതിച്ചിരുന്നു. ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തതായും സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, സുശാന്തിന്റെ 15 കോടിയോളം രൂപ റിയ തട്ടിയെടുത്തെന്ന ആരോപണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വരെ കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ലഹരി ഉപയോഗവും സുശാന്തിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്,  സുശാന്തിന്റെ മാനേജറായിരുന്ന സാമുവല്‍ മിറാന്‍ഡ എന്നിവരുടെ കേസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE