സ്വർണവിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി

By Trainee Reporter, Malabar News
gold price
Ajwa Travels

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്‌ച 120 രൂപയാണ് സ്വർണം പവന് കൂടിയത്. ഇതോടെ പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4,560 രൂപയുമായി. രണ്ടുദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 36,360 രൂപയായിരുന്നു ഇന്നലെ സ്വർണം പവന്റെ വില.

അന്തർദേശീയ വിപണിയിൽ സ്വർണവിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66 ശതമാനമായി വർധിച്ചതുമാണ് ഇതിന് കാരണം. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.32 ശതമാനം താഴ്‌ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.

Read also: കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE