സ്‌കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ച സംഭവം; രണ്ടുപേർ റിമാൻഡിൽ

By Trainee Reporter, Malabar News
Arrest
Representational Image
Ajwa Travels

എടക്കാട്: റോഡരികിലൂടെ നടന്നുപോകവേ സ്‌കൂട്ടറിലെത്തി സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻഡിൽ. പോലീസിന്റെ പിടിയിലായ തയ്യിൽ പുതിയ പുരയിൽ ഷിജിൽ (24), ന്യൂ മാഹി സ്വദേശി രാജേഷ് (30) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്‌. സംഭവം ആസൂത്രിതമായ കവർച്ചയാണെന്ന് പോലീസ് പറഞ്ഞു.

വളപ്പട്ടണം സ്വദേശിനി സരസ്വതിയുടെ 2 പവൻ തൂക്കം വരുന്ന സ്വർണമാലയാണ് സ്‌കൂട്ടറിലെത്തിയവർ തട്ടിയെടുത്തത്. നടാൽ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതികൾ മാലപൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കവേ സരസ്വതി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനത്തിൽ പിന്തുടർന്ന് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രതികളിൽ നിന്നും സ്വർണമാല കണ്ടെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും മുളകുപൊടി അടക്കമുള്ള വസ്‌തുക്കളും കണ്ടെടുത്തിരുന്നു. അതേസമയം പിടിവലിക്കിടെ റോഡിൽ വീണ സരസ്വതി ചികിൽസയിലാണ്.

Read also: കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE