രോഹിത്തിനടക്കം 5 പേര്‍ക്ക് ഖേല്‍രത്ന : 27 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം

By Team Member, Malabar News
Malabarnews_khel ratna
Rohit Sharma

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയടക്കം 5 കായികതാരങ്ങള്‍ ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിതിനെ കൂടാതെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രി വിനേഷ് ഫോഗാട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, പാരാലിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നാഷണല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ്സ് സെലക്ഷന്‍ കമ്മിറ്റിയുടെ മീറ്റിംഗിന് ശേഷമാണ് ഖേല്‍ രത്ന, അര്‍ജുന തുടങ്ങി എല്ലാ കായിക പുരസ്‌കാര വിജയികളെയും പ്രഖ്യാപിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോണിക്കും വിരാട് കോഹ്ലിയ്ക്കും ശേഷം ഖേല്‍ രത്ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ.1998ല്‍ സച്ചിനാണ് ഖേല്‍ രത്ന ലഭിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരം. ടി20 ലോകകപ്പ് ടീമിനെ നയിച്ചതിനാണ് 2007ല്‍ ധോണിക്ക് ഖേല്‍ രത്ന ലഭിച്ചത്. ഭാരോദ്വഹന താരമായ മീരാഭായ് ചാനുവിനോടൊപ്പമാണ് കോഹ്ലി 2018 ല്‍ ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹനായത്.

ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യത്തെ വനിതാതാരമാണ് ഫോഗാട്. ഈ നേട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 2018ലെ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡലും ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡലുമാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്രയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 2016 റിയോ പാരാലിമ്പിക്സ് ഹൈജംപ് വിജയതിളക്കമാണ് മാരിയപ്പന്‍ തങ്കവേലുവിന് പുരസ്‌കാരം നേടിക്കൊടുത്തത്.ഖേല്‍ രത്ന നേടിയ റാണി രാംപാല്‍, ഈ അവാര്‍ഡ് നേടുന്ന മൂന്നാമത്തെ ഹോക്കി താരവും ആദ്യത്തെ വനിതാ ഹോക്കി താരവുമാണ്.

അത്ലറ്റിക് താരം ദ്യുതി ചന്ദ്, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ എന്നിവരടക്കം 27 പേര്‍ ഈ വര്‍ഷത്തെ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി.15 പേര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരവും നേടി. ദ്രോണാചാര്യ പുരസ്‌കാരത്തിന് 13 പേരാണ് അര്‍ഹരായത്. അതില്‍ 8 പേര്‍ ലൈഫ് ടൈം കാറ്റഗറിയില്‍ നിന്നും 5 പേര്‍ റെഗുലര്‍ കാറ്റഗറിയില്‍ നിന്നുമാണ് പുരസ്‌കാരജേതാക്കളായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE