സൂരജ് സുകുമാറിന്റെ ‘റൂട്ട് മാപ്പ്’; രണ്ടാമത്തെ ഗാനവുമെത്തി

By Film Desk, Malabar News
Ajwa Travels

മലയാളത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന ചിത്രം ‘റൂട്ട് മാപ്പി’ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

നിബിന്‍ രചന നിര്‍വഹിച്ച ഈ ഗാനം യുവ സംഗീതജ്‌ഞന്‍ യുഎസ് ദീക്ഷ് ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ചെന്നൈയിൽ വെച്ചായിരുന്നു ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്. ഏറെ പുതുമയുമായി എത്തിയ ഗാനം സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമാണ് നേടുന്നത്.

‘പാവം ഐ എ ഐവാച്ചൻ, ബോബനും മോളിയും’ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായെത്തിയ ഗോപു കിരണാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘റൂട്ട് മാപ്പ്’ പത്‌മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജിയാണ് നിര്‍മിക്കുന്നത്.

ലോക്ക്ഡൗണ്‍ കാല അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രം ഏറെ കൗതുകരമായ ഒരു സംഭവത്തെ സസ്‌പെന്‍സും കോമഡിയും ചേര്‍ത്താണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മൻമഥന്‍, ഗോപു കിരണ്‍, നോബി മാർക്കോസ്, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത, എയ്ഞ്ചല്‍ തോമസ്, ശ്രുതി, രാജേശ്വരി, അപർണ വിവേക്, ബേബി ഭദ്ര, സംവിധായകനായ ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സൂരജ് സുകുമാർ നായരും, അരുണ്‍ ആർ പിള്ളയും ചേര്‍ന്നായിരുന്നു ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ക്യാമറയ്‌ക്ക് പിന്നിൽ. പിആർ സുമേരന്‍ വാർത്താ പ്രചാരണം നിർവഹിക്കുന്നു. ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Most Read: സ്‌കൂൾ തുറക്കൽ; പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE