ചിറ്റൂരിൽ ആർഎസ്എസ്-ബിജെപി സംഘർഷം; ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു

By Syndicated , Malabar News
political clash
Ajwa Travels

പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ ആർഎസ്എസ്-ബിജെപി സംഘർഷത്തിൽ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്. ബിജെപിയുടെ പഞ്ചായത്ത് ചുമതലയുള്ള നേതാവാണ് വിനോദ്. വർഷങ്ങളായി ആർഎസ്എസ്- ബിജെപി ഭിന്നത നിലനിൽക്കുന്ന പ്രദേശമാണ് ചിറ്റൂർ.

സംഭവവുമായി ബന്ധപ്പെട്ട് ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിൻ, മോഹനൻ, അനീഷ് എന്നിവർക്കെതിരെ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു. ശനിയാഴ്‌ച രാത്രി ഒഴിവു പാറ ജംഗ്‌ഷന് സമീപം നിൽക്കുകയായിരുന്ന വിനോദിനെയും സുഹൃത്ത് വിഘ്‌നേഷിനെയും കാറിടിക്കാൻ ശ്രമിച്ചത് ചോദ്യം ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കാറിലുണ്ടായിരുന്നവർ ഇരുവരെയും ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

Read also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ സിപിഐഎം പുറത്താക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE