പൊടിക്കാറ്റിന് സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദേശം

By Team Member, Malabar News
sand storm
Ajwa Travels

അബുദാബി : യുഎയിൽ ശക്‌തമായ പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ തന്നെ ദൂരക്കാഴ്‌ച തടസപ്പെടാൻ സാധ്യത ഉണ്ടെന്നും, വാഹനം ഓടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പൊടിക്കാറ്റ് ഉള്ള സമയങ്ങളിൽ അതിന്റെ വീഡിയോ എടുക്കുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശക്‌തമായ പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാനാണ് സാധ്യതയെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഉച്ചക്ക് 2.45 മുതൽ രാത്രി 8 മണി വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പൊടിക്കാറ്റ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ദൂരക്കാഴ്‌ച 2000 മീറ്ററിൽ താഴെ ആയിരിക്കുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also : പ്രതിദിന കേസുകൾ 2000ന് മുകളിൽ തന്നെ; 24 മണിക്കൂറിൽ 2,084 കോവിഡ് ബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE