ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പ്രതികൂടി പിടിയിലായി

By Web Desk, Malabar News
RSS-Worker-killed
Ajwa Travels

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ഒരു പ്രതികൂടി പിടിയിലായി. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്‌റ്റിലായിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്.

നേരത്തെ വെട്ടേറ്റ എസ്‌ഡിപിഐ പ്രവർത്തകൻ സക്കീർ ഹുസൈന്റെ ബന്ധുകൂടിയാണ് ഇയാൾ. ഇയാൾക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിൽ രണ്ടുപേരെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ എട്ട് പേർക്ക് നേരിട്ട് പങ്കെന്ന് റിമാൻഡ് റിപ്പോർട് പുറത്തുവന്നിരുന്നു. അഞ്ചു പേർ ചേർന്ന് സഞ്‌ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും ആദ്യം പിടിയിലായ പ്രതി പോലീസിനോട് സമ്മതിച്ചു. രാഷ്‌ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Malabar News: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE