സാന്ത്വന സ്‌പർശം അദാലത്ത്; മലപ്പുറത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍

By Syndicated , Malabar News
santhwana sparsham adalat

മലപ്പുറം: ജില്ലയില്‍ ‘സാന്ത്വന സ്‌പര്‍ശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ നടത്തുമെന്ന് ജില്ല കളക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. മന്ത്രിമാരായ ഡോ. കെടി ജലീല്‍, എകെ ശശീന്ദ്രന്‍, ടിപി രാമകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍  ഫെബ്രുവരി എട്ടിന് പൊന്നാനിയിലും ഒമ്പതിന് കൊണ്ടോട്ടിയിലും 11ന് നിലമ്പൂരിലുമാണ് അദാലത്ത് നടക്കുക. പരാതികള്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം.

ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പരാതികള്‍ പരിശോധിക്കാന്‍  റവന്യൂ, സിവില്‍ സപ്ളൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹികനീതി, കൃഷി എന്നീ അഞ്ച് വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കി.

അദാലത്തില്‍ നേരിട്ട് മറുപടി ലഭിക്കാവുന്ന നിലയിലാണ് പരാതികള്‍ പരിഹരിക്കുക. ഓണ്‍ലൈനില്‍ നടന്ന ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ സാങ്കേതികമായോ നിയമപരമായോ തടസങ്ങളില്ലാത്ത മുഴുവന്‍ പരാതികളും അടിയന്തരമായി പരിഹരിക്കാന്‍ കളക്‌ടര്‍ നിര്‍ദേശം നല്‍കി. പരാതി നൽകേണ്ട വെബ് സൈറ്റിലേക്കുള്ള ലിങ്ക് : cmo.kerala.gov.in

Read also: കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ മരിച്ച നിലയിൽ കണ്ടെത്തി

COMMENTS

    • അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്നതാണ് അഭികാമ്യം. ഇതാണ് പരാതി നൽകേണ്ട വെബ് സൈറ്റിലേക്കുള്ള ലിങ്ക് : https://cmo.kerala.gov.in/. വാർത്തയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നന്ദി.

  1. Although i submitted my complaint through ‘akshaya’,i did’nt get any response so far.l am from palakkad dt.palakkad adalat was yesterday.

    • പരാതിയുടെ ഓരോ നീക്കവും SMS മുഖേന പരാതിക്കാരന് ലഭ്യമാക്കും. പരാതി തീർപ്പാക്കുമ്പോൾ മറുപടിയും ലഭിക്കും എന്നാണ് സർക്കാർ വെബ്‌സൈറ്റ് ഇവിടെ പറയുന്നത്. സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പരാതി നൽകിയിട്ടുണ്ടങ്കിൽ മറുപടി കിട്ടേണ്ടതാണ്. ഇല്ലങ്കിൽ ദയവായി ഇനിപ്പറയുന്ന നമ്പറിലേക്ക് വിവരങ്ങൾ വാട്ട്സാപ്പ് ചെയ്‌തു നൽകുക. മലബാർ ന്യൂസ് അതന്വേഷിക്കും. +91 94467 23000 (Malabar News Whatsapp)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE