യുഎഇയിൽ ഇനി മുതൽ ശനിയും ഞായറും അവധി ദിവസങ്ങൾ

By Staff Reporter, Malabar News
UAE NEWS
Ajwa Travels

ദുബായ്: യുഎഇയില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ മാറ്റം. ആഴ്‌ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസങ്ങളാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്‌ച പുറത്തുവിട്ടു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം മുതലായിരിക്കും രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. ഇനിമുതൽ വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും യുഎഇയില്‍ അവധി ദിവസങ്ങളായിരിക്കും. അടുത്ത മാസം മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യ രീതിയിലേക്ക് മാറും. നിലവിൽ ലോകരാജ്യങ്ങളിലെ ശരാശരി പ്രവര്‍ത്തിദിവസം അഞ്ച് ആണ്. ഈ സാഹചര്യത്തില്‍ ലോക ശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.

തിങ്കളാഴ്‌ച ആരംഭിച്ച് വെള്ളിയാഴ്‌ച ഉച്ചക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും അടുത്തമാസം മുതല്‍ യുഎഇയിലെ പ്രവര്‍ത്തി ദിവസങ്ങള്‍. ദിവസേന എട്ടര മണിക്കൂറാണ് സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം. രാവിലെ 7:30ന് ആരംഭിച്ച് വൈകീട്ട് 3:30ന് അവസാനിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചത്. വെള്ളിയാഴ്‌ചകളില്‍ ഇനിമുതല്‍ 4:30 മണിക്കൂർ മാത്രമായിരിക്കും പ്രവര്‍ത്തിസമയം.

Read Also: മാസ് ആക്ഷൻ രംഗങ്ങളുമായി അല്ലുവിന്റെ ‘പുഷ്‌പ’ ട്രെയ്‌ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE