സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,486 രോഗബാധ, 15 മരണം

By Staff Reporter, Malabar News
saudi- Covid cases
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടെ 1,486 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 1,055 പേർ രോഗമുക്‌തി നേടിയപ്പോൾ ചികിൽസയിൽ ഉണ്ടായിരുന്ന 15 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.

സൗദിയിൽ ഇതുവരെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 4,87,592 പേർക്കാണ്. ഇവരിൽ 4,67,633 ആളുകൾ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്‌ടമായവർ 7,819 പേരാണ്.

രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്തെ വാക്‌സിൻ കുത്തിവെപ്പ് 17,711,412 ഡോസ് ആയി.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ: കിഴക്കൻ പ്രവിശ്യ- 360, മക്ക- 317, റിയാദ്- 261, അസീർ- 196, ജീസാൻ- 91, മദീന- 67, നജ്റാൻ- 36, അൽബാഹ- 36, അൽഖസീം- 35, ഹായിൽ- 32, തബൂക്ക്- 28, വടക്കൻ അതിർത്തി മേഖല- 19, അൽജൗഫ്- 8.

Most Read: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE