റിയാദ്: സൗദി അറേബ്യയിലെ യാംബൂ തുറമുഖത്തിന് സമീപം ചെങ്കടലിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് തകർത്തതായി അറബ് സഖ്യസേനാ വക്‌താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി അറിയിച്ചു. റിമോട്ട് കൺട്രോളർ വഴിയായിരുന്നു ബോട്ടിന്റെ സഞ്ചാരം. സൗദിയെ ലക്ഷ്യമിട്ട് വന്ന ബോട്ടിനെ ആക്രമണം തുടങ്ങുന്നതിന് മുൻപ് തന്നെ തകർക്കാൻ നാവികസേനക്ക് സാധിച്ചു.
ചൊവ്വാഴ്‌ച രാവിലെയാണ് റിമോട്ട് നിയന്ത്രിത ബോട്ട് ഉപയോഗിച്ചുള്ള ആക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും ആർജിത നേട്ടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു.
Also Read: ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി