സൗദിയില്‍ 1,109 പേര്‍ക്കുകൂടി കോവിഡ്; ഇന്ന് 18 മരണം

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ 1,109 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 1,148 പേർ രോഗമുക്‌തരായപ്പോൾ 18 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

രാജ്യത്ത് ഇതുവരെ 4,66,906 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരിൽ രോഗമുക്‌തരുടെ എണ്ണം 4,49,241 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,590 ആയി.

രാജ്യത്ത് നിലവിൽ 10,075 ആളുകളാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 1,596 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അതേസമയം രാജ്യത്ത് ഇതുവരെ 15,828,835 ഡോസ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക- 359, റിയാദ്- 221, കിഴക്കൻ പ്രവിശ്യ-189, അസീർ- 85, ജീസാൻ- 68, മദീന- 67, അൽഖസീം- 45, ഹായിൽ- 23, തബൂക്ക്- 15, അൽബാഹ- 14, നജ്റാൻ- 12, വടക്കൻ അതിർത്തി മേഖല- 6, അൽജൗഫ്- 5.

Read Also: ഐഎസിൽ ചേർന്നവരുടെ മടങ്ങിവരവ്; സംസ്‌ഥാനത്തിന്‌ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE