ഹൈദരലി തങ്ങളുടെ മരണം; ‘ടെക്‌നോ വേൾഡ്’ ഉൽഘാടനം മാറ്റിവച്ച് കേരള മുസ്‌ലിം ജമാഅത്ത്

By Malabar Desk, Malabar News
Sayyid Hyderali Shihab Thangal Passed Away
Ajwa Travels

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന്റെ ദുഖമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ‘ടെക്‌നോ വേൾഡ്’ ഉൽഘാടനം മാറ്റിവെക്കുന്നതായും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു.

വെബ് ഓഫ്‌സെറ്റ് പ്രസ് സംവിധാനത്തിന് പുതിയ ഗതിവേഗം നൽകാൻ മലപ്പുറം ടെക്നോ പാർക്കിൽ മുസ്‌ലിം ജമാഅത്ത് ഇന്ന് തുടക്കം കുറിക്കാനിരുന്ന ‘ടെക്‌നോ വേൾഡ്’ ഉൽഘാടനമാണ് മാറ്റിവച്ചത്.

സിറാജ് ദിനപത്രം, സുന്നിവോയ്‌സ് ദ്വൈവാരിക, രിസാല വാരിക, സുന്നത്ത് മാസിക, പൂങ്കാവനം കുടുംബമാസിക, ഐപിബി, റീഡ് പ്രസ് അടക്കമുള്ള പ്രസ്‌ഥാന പ്രസിദ്ധീകരണങ്ങളുടെ അച്ചടി സംവിധാനം ഒരേ കുടക്കീഴിൽ കൊണ്ടുവരാനും ഇതര അച്ചടിജോലികൾ കുറഞ്ഞ നിരക്കിൽ ഏറ്റെടുക്കാനുമാണ് ‘ടെക്‌നോ വേൾഡ്’ പണിപൂർത്തീകരിച്ചത്. ഇതിന്റെ ഉൽഘാടനമാണ് കേരള മുസ്‌ലിം ജമാഅത്ത് മാറ്റിവച്ചത്.

പങ്കെടുക്കേണ്ട എല്ലാവരുടെയും സൗകര്യം മാനിച്ച് മറ്റൊരു ഉൽഘാടന ദിവസം പിന്നീട് അറിയിക്കുമെന്ന് ‘ടെക്‌നോ വേൾഡ്’ അറിയിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗ ദുഃഖത്തിൽ പങ്കുചേരുന്നതായും പാരത്രിക സമാധാന ജീവിതത്തിനായി പ്രാർഥിക്കുന്നതായും ‘ടെക്‌നോ വേൾഡ്’ ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങൾ അറിയിച്ചു.

Most Read: ഹൈദരലി ശിഹാബ് തങ്ങൾ സമുദായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാൾ; കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE