ബാങ്ക് അക്കൗണ്ട് കാലിയാകും, ഈ 4 ആപ്പുകൾക്കെതിരെ വേണം ജാഗ്രത; എസ്‌ബിഐ

By News Desk, Malabar News
SBI customers beware! Avoid installing these 4 apps on your phone
Ajwa Travels

ന്യൂഡെൽഹി: സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്‌താകൾക്ക് മുന്നറിയിപ്പ്. ഒരു സാഹചര്യത്തിലും നാല് ആപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യാൻ പാടില്ല. ഇതിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ നാല് മാസത്തിനിടെ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത 150 ഉപഭോക്‌താക്കൾക്ക് നഷ്‌ടമായത്‌ 70 ലക്ഷത്തിലധികം രൂപയാണെന്ന് എസ്‌ബിഐ വ്യക്‌തമാക്കുന്നു. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഉപഭോക്‌താക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.

എനിഡെസ്‌ക്, ക്വിക്ക് സപ്പോർട്, ടീം വ്യൂവർ, മിംഗിൾ വ്യൂ (Anydesk, Quick Support, Teamviewer, Mingleview) എന്നീ ആപ്പുകൾക്കെതിരെയാണ് ജാഗ്രതാ നിർദ്ദേശം. കൂടാതെ, യുപിഎ ഉപയോഗിക്കുമ്പോഴും അക്കൗണ്ട് ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. അജ്‌ഞാത ഉറവിടങ്ങളിൽ നിന്നുള്ള അഭ്യർഥനയോ ക്യൂആർ കോഡോ സ്വീകരിക്കരുത്.

ഹെൽപ് ലൈനോ, എസ്‌ബിഐ കസ്‌റ്റമർ കെയർ നമ്പറോ തിരയാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളും പ്രത്യേകം പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. നിരവധി വ്യാജ വെബ്‌സൈറ്റുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഒരു വെബ്‌സൈറ്റിലും ബാങ്ക് വിവരങ്ങൾ നൽകി പ്രവേശിക്കരുത്. അങ്ങനെ ചെയ്‌താൽ പണം നഷ്‌ടമാകുന്നത് മാത്രമാകും ഫലം.

എല്ലാ ഡിജിറ്റൽ ഇടപാടുകൾക്ക് ശേഷവും എസ്‌ബിഐ ഉപഭോക്‌താക്കളുടെ ഫോണിലേക്ക് ഒരു എസ്‌എംഎസ്‌ അയക്കും. ഇടപാട് നടത്തിയത് തങ്ങളല്ലെങ്കിൽ എസ്‌എംസിനൊപ്പം നൽകിയിരിക്കുന്ന നമ്പറിലേക്ക് വിവരം കൈമാറണം; അധികൃതർ പറയുന്നു.

തട്ടിപ്പിന് ഇരയായാൽ എസ്‌ബിഐ അക്കൗണ്ട് ഉടമകൾക്ക് 1800111109, 9449112211, 08026599990 എന്നീ കസ്‌റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതി നൽകാം. ഇതിനായി 155260 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്.

Also Read: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE