സ്വാശ്രയ മെഡിക്കല്‍ ഫീസ്; സ്വകാര്യ കോളേജുകളുടെ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

By Staff Reporter, Malabar News
MALABARNEWS-SUPREME
Supreme Court Of India
Ajwa Travels

ന്യൂഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് സ്വകാര്യ കോളേജുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്‌ഥാന സര്‍ക്കാര്‍, ഫീസ് നിര്‍ണയ സമിതി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ്.

2017-18, 2018-19, 2019-20 എന്നീ അധ്യയന വര്‍ഷങ്ങളിലെ ഫീസ് പുനര്‍ നിര്‍ണയിക്കണമെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കരുണ മെഡിക്കല്‍ കോളേജ്, ആഞ്‌ജനേയ മെഡിക്കല്‍ ട്രസ്‌റ്റ് എന്നീ കോളേജുകളാണ് ഹരജി നല്‍കിയത്. വാര്‍ഷിക ഫീസ് നിര്‍ണയം നാലാമത്തെ തവണയാണ് ഹൈക്കോടതി ഫീസ് നിര്‍ണയ സമിതിക്ക് മടക്കിയത് എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹരജി.

ഫീസ് നിര്‍ണയ സമിതിക്ക് പകരം വാര്‍ഷിക ഫീസ് ഹൈക്കോടതി നിശ്‌ചയിക്കണം എന്ന് ഹരജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ ആവശ്യപ്പെട്ടു. ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി എന്നിവരും വാദി ഭാഗത്തിന് വേണ്ടി ഹാജരായി.

2016-ല്‍ പ്രവേശനം നേടിയ ബാച്ചിന് പോലും ഫീസ് നിര്‍ണയിക്കാന്‍ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്‌ഥാന സര്‍ക്കാരും, വിദ്യാര്‍ഥികളും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലും കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹരജികളില്‍ തീര്‍പ്പാകും വരെ ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം നടപ്പിലാക്കേണ്ട എന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഹരജിക്കൊപ്പം സ്വകാര്യ കോളേജുകളുടെ ഹരജിയും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

Read Also: ഉത്ര വധക്കേസ്; കുറ്റം നിഷേധിച്ച് സൂരജ്, വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE