ഉത്ര വധക്കേസ്; കുറ്റം നിഷേധിച്ച് സൂരജ്, വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും

By Staff Reporter, Malabar News
kerala image_malabar news
സൂരജ്
Ajwa Travels

കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങാന്‍ തീരുമാനമായി. കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതിയാണ് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്‌ച കേസിന്റെ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ പ്രതി സൂരജ് കുറ്റം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.

ഡിസംബര്‍ ഒന്ന് മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്താനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. മാപ്പുസാക്ഷിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ ആദ്യദിവസം വിസ്‌തരിക്കും. തിങ്കളാഴ്‌ച കേസിന്റെ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ആയിരുന്നു പ്രതി സൂരജ് കുറ്റം നിഷേധിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടപടിക്രമങ്ങള്‍ കോടതി പൂര്‍ത്തിയാക്കിയത്.

അതേസമയം കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി.

അഞ്ചലിലെ വീട്ടില്‍വെച്ച് ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജിന് പാമ്പിനെ നല്‍കിയ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ ആദ്യം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ മാപ്പുസാക്ഷി ആക്കുകയായിരുന്നു. സൂരജ് മാത്രമാണ് കേസിലെ പ്രതി.

സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളായ ഗാര്‍ഹിക പീഡനക്കേസിലും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Read Also: ബിജെപിയുടെ വേല്‍യാത്ര; വിമര്‍ശനവുമായി ഡിഎംകെയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE