ന്യൂഡെൽഹി: ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്‌റ്റലില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എബിവിപി പ്രവർത്തകർ കല്ലേറ് നടത്തുകയും വിദ്യാർഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
ABVP hooligans stopped residents inside JNU from having non Veg food
ABVP also assaulted the mess secretary of the Hostel.
Unite against the hooliganism unleashed by ABVP inside campus premises.https://t.co/3MpRE9zXn4 pic.twitter.com/Fy3HU7qg8J
— Aishe (ঐশী) (@aishe_ghosh) April 10, 2022
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്‌ട്രീയവും വിഭജന അജണ്ടയും പ്രദർശിപ്പിക്കുകയാണെന്നും കാവേരി ഹോസ്‌റ്റലിൽ അക്രമാസക്‌തമായ അന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചു. അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാർഥികൾക്കും പൊതുവായുള്ള നോൺ വെജിറ്റേറിയൻ ഇനങ്ങൾ ഒഴിവാക്കാനും അവർ മെസ് കമ്മിറ്റിയിൽ സമ്മര്‍ദം ചെലുത്തിയെന്നും ഇടതുപക്ഷം ആരോപിച്ചു.
ജെഎൻയുവും അതിലെ ഹോസ്‌റ്റലുകളും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്‌ഥലങ്ങളാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ളതല്ലെന്നും പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. വ്യത്യസ്‌ത ശാരീരിക, സാമൂഹിക, സാംസ്‌കാരിക പശ്‌ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിവിധ ഭക്ഷണ രീതികളുണ്ട്. അത് ബഹുമാനിക്കപ്പെടേണ്ടതാണ്; അവർ പറഞ്ഞു.
Read Also: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്