ഷംസീർ ശക്‌തനായ എതിരാളിയല്ല; ബിജെപി പിന്തുണ സ്വാഗതം ചെയ്‌ത്‌ സിഒടി നസീർ

By News Desk, Malabar News
Ajwa Travels

തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ തലശ്ശേരി മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. ബിജെപിയുടേത് മാത്രമല്ല, ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്ന് നസീർ വ്യക്‌തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് മറുപടി നൽകിക്കൊണ്ട് തലശ്ശേരിയിൽ വിജയിക്കുമെന്നും നസീർ പറഞ്ഞു.

സ്വതന്ത്ര സ്‌ഥാനാർഥി ആയിട്ടാണ് മൽസരിക്കുന്നത് എങ്കിലും ആരുടേയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. സിപിഎമ്മിലും കോൺഗ്രസിലും അസ്വസ്‌ഥതയുണ്ട്. എങ്കിലും അവരുടെ അനുഭാവികൾ പിന്തുണ നൽകിയാലും സ്വീകരിക്കും. എന്നാൽ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിക്ക് അതിന്റേതായ പ്രത്യയ ശാസ്‌ത്രമുണ്ട്. അതിൽ വിട്ടുവീഴ്‌ച ചെയ്യില്ല. ബിജെപിയുമായി സഖ്യം ചേരുന്നില്ലല്ലോ. തിരഞ്ഞെടുപ്പും രാഷ്‌ട്രീയവും വെവ്വേറെയാണെന്നും നസീർ വ്യക്‌തമാക്കി.

തലശ്ശേരിയിൽ ഷംസീർ ശക്‌തനായ എതിരാളിയാണെന്ന് തോന്നിയിട്ടില്ല. പാർട്ടിയിൽ പ്രമുഖൻ എന്ന നിലക്ക് മാത്രമാണ് ഷംസീറിനെ മൽസരിപ്പിക്കുന്നത്. അല്ലാതെ സ്‌ഥാനാർഥിയെന്ന നിലക്ക് ഷംസീറിന് ഗുണങ്ങളൊന്നുമില്ല എന്നും നസീർ വിമർശിച്ചു. നീതി എന്നത് സത്യമാണെങ്കിൽ ഷംസീർ പരാജയപ്പെടും. ജനങ്ങൾക്ക് സമീപിക്കാൻ പറ്റാത്ത തരത്തിലുള്ള മാടമ്പിത്തരം കാണിച്ചാൽ ജനകീയ കോടതിയിൽ അത് വിചാരണ ചെയ്യപ്പെടുമെന്നും നസീർ കൂട്ടിച്ചേർത്തു.

Also Read: ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE