ആലപ്പുഴ: ഭർത്താവിന്റെ ഓർമയ്‌ക്കായി വീടില്ലാത്ത കുടുംബത്തിനു വസ്‌തുവും വീടും നൽകി മാതൃകയായി ശാന്തി. സിവിൽടെക്ക് കൺസ്ട്രക്ഷൻസ് ഉടമയായിരുന്ന കണ്ടല്ലൂർവടക്ക് അനുഗ്രഹ വീട്ടിൽ വിനോദ് കുമാറിന്റെ ഓർമയ്‌ക്കായാണ് ഭാര്യ ശാന്തി വിനോദ് വസ്‌തുവും വീടും നൽകിയത്.
കണ്ടല്ലൂർ 11ആം വാർഡിൽ താമസിക്കുന്ന 72 വയസുള്ള വിലാസിനിയമ്മക്കും കുടുംബത്തിനുമാണ് മൂന്നു സെന്റ് സ്‌ഥലവും അതിൽ വീടും പണിതു നൽകിയത്. വിലാസിനിയമ്മയും വിധവയായ സഹോദരിയും രണ്ടു മക്കളും വർഷങ്ങളായി വാടകവീട്ടിലാണു താമസം.
വിനോദ് കുമാറിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ശാന്തി വിനോദും ചെറുമകൾ ധ്വനി ധരീഷും ചേർന്ന് വീടിന്റെ താക്കോൽ കൈമാറി. കണ്ടല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് രാമനാമഠം, എം അഭിലാഷ്, കോലത്ത് ബാബു, വി ഗോപിനാഥൻ, അമ്പീത്തറ കേശവപിള്ള, ഗോപകുമാർ, സി പ്രദീപ്‌കുമാർ, ധരീഷ്, ശ്രുതി ധരീഷ് തുടങ്ങിയവർ പങ്കെടുത്തു.
Most Read: കനത്ത മഴയ്‌ക്കിടെ യുവാവ് അബോധാവസ്‌ഥയിൽ; തോളിലേറ്റി വനിതാ ഇന്‍സ്‌പെക്‌ടര്‍