ഷിൻഡെയെ കാണാൻ ശിവസേനാ പ്രതിനിധികൾ സൂററ്റിലേക്ക്

By Desk Reporter, Malabar News
Shiv Sena delegation to visit Surat to meet Shinde
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലാക്കി ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ കാണാൻ നേതാക്കൾ. മുതിർന്ന ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്.

ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയുടെ 21 എംഎൽഎമാരാണ് ഗുജറാത്ത്, സൂററ്റിലെ ഹോട്ടലിലേക്ക് മാറിയത്. ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യാണ് നടക്കുന്നതെന്നാണ് വിവരം.

എംഎൽഎമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത് എന്നാണ് റിപ്പോർട്. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്‌തമാക്കി. ആരെയും ഹോട്ടലിനകത്തേക്ക് കടത്തിവിടുന്നില്ല. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്‌വി, ഗുജറാത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സിആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

Most Read:  വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE