‘എല്‍’; പുതിയ ചിത്രവുമായി ഷോജി സെബാസ്‌റ്റ്യൻ, ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

By News Bureau, Malabar News
L movie
Ajwa Travels

മലയാളത്തിലെ യുവസംവിധായകരിൽ ശ്രദ്ധേയനായ ഷോജി സെബാസ്‌റ്റ്യന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘എല്‍‘ന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഹോളിവുഡ് സിനിമകളുടെ നിലവാരത്തില്‍ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോഷി കൃഷ്‌ണ, വിഷ്‌ണു അരുൺ, രാജേഷ് ഗണേശൻ, അമൃത, രാജ്‌കുമാർ, അശ്വതി എന്നിവരുടെ ക്യാരക്‌ടർ പോസ്‌റ്ററുകളാണ് പുറത്തുവന്നത്.

ഏറെ പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘പിപ്പലാന്ത്രി, റൂത്ത്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷോജി സെബാസ്‌റ്റ്യന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘എല്‍’. മുൻ സിനിമകളെ പോലെ തന്നെ ഷോജിയുടെ പുതിയ ചിത്രവും ആസ്വാദകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് പോസ്‌റ്ററുകളിൽ നിന്ന് വ്യക്‌തമാണ്‌.

പോപ് മീഡിയ ബാനറിൽ ഒരുങ്ങുന്ന ‘എൽ’ ഒരു ത്രില്ലര്‍ മൂവി ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഏറെ നിഗൂഢതകള്‍ നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സംവിധായകനും ഷെല്ലി ജോയ്‌യും ചേർന്നാണ്.

പിആര്‍ സുമേരന്‍ വാർത്താ വിതരണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുണ്‍കുമാര്‍ ആണ്. റോബിന്‍ ഡാനിയേലിന്റെ വരികൾക്ക് ആല്‍ബിന്‍ സെട്രിസ് ഈണം പകരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലും ഗോവയിലുമായി പുരോഗമിക്കുകയാണ്.

സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊജക്‌ട് ഡിസൈന്‍ ആൻഡ് കളര്‍ ഗ്രേഡിംഗ്- ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- ഇബ്രു എഫ്എക്‌സ്, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിംഗ്- നിനോയ് വര്‍ഗീസ്, പ്രൊജക്‌ട് ഹെഡ്- ജോയ്‌സ് തോന്ന്യാമല, മേക്കപ്പ്- കൃഷ്‌ണന്‍, ആര്‍ട്ട്-ഷിബു, വസ്‌ത്രാലങ്കാരം- സുല്‍ഫിയ മജീദ്, പോസ്‌റ്റര്‍ ഡിസൈന്‍- എസ്‌കെഡി ഡിസൈന്‍ ഫാക്‌ടറി.

Most Read: ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE