ജില്ലയിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നു; പോലീസ് എത്തി അടപ്പിച്ചു

By Team Member, Malabar News
kozhikode
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചു. കർശന താക്കീത് നൽകിയാണ് കടകൾ അടപ്പിച്ചത്. ഒപ്പം തന്നെ ഞായറാഴ്‌ചകളിൽ മാത്രം എത്തുന്ന വഴിയോര കച്ചവടക്കാരെയും പോലീസ് ഒഴിപ്പിച്ചു. നിയന്ത്രണങ്ങളെ തുടർന്ന് തുറക്കാത്ത കടകൾക്ക് മുന്നിലാണ് ഇവരിൽ ഭൂരിഭാഗം ആളുകളും കച്ചവടം നടത്തിയത്.

അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെ മറ്റ് കടകൾ ഒന്നും തന്നെ തുറക്കാൻ പാടില്ലെന്നാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. കടകൾ തുറക്കാത്തത് മൂലം നിരത്തിൽ ആളുകളും പൊതുവെ കുറവായിരുന്നു. എസ്ഐ കെഎസ് ജെയിന്റെ നേതൃത്വത്തിലായിരുന്നു കടകൾ അടപ്പിക്കൽ നടപടി നടന്നത്. കൂടാതെ പൊതുഗതാഗതം സാധാരണ ഗതിയിൽ ആയെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരും പൊതുവെ കുറവായിരുന്നു.

Read also : കോവിഡ്; പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE