അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി

By Trainee Reporter, Malabar News
muslim-league
Ajwa Travels

മലപ്പുറം: യോഗത്തിനിടെ അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ച മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. മുസ്‌ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്ക് എതിരെയാണ് പരാതി. ഇയാൾക്കെതിരെ ഇന്ന് രാവിലെയാണ് യുവതി തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂരിലെ മുസ്‌ലിം ലീഗ് ഓഫിസിൽ ചേർന്ന യോഗത്തിൽ യുവതി പങ്കെടുത്തിരുന്നു. യോഗം നടക്കുന്നതിനിടെ തനിക്ക് നേരെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായ കുഞ്ഞിമരക്കാർ അശ്‌ളീല ചുവയുള്ള ആംഗ്യം കാണിച്ചു. മറ്റുള്ളവർ കേൾക്കെ വേശ്യയാണെന്നും പലരുടെയും കൂടെ പോകുന്നവൾ ആണെന്നും പറഞ്ഞു. സ്‌ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പ്രവർത്തിയും പെരുമാറ്റവും ഏറെ വേദന ഉണ്ടാക്കി. ഇതിൽ നടപടി വേണമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നും അതിനാലാണ് പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. എന്നാൽ, പരാതി കള്ളമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. പ്രവർത്തകർ എതിരായതിനാൽ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ ഇവരെ മൽസരിപ്പിക്കേണ്ടെന്ന് പറഞ്ഞിരുന്നു. ആ വിരോധമാണ് ആരോപണത്തിന് പിന്നിലെന്നും കുഞ്ഞിമരക്കാർ പറഞ്ഞു.

Most Read: സിൽവർ ലൈനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തി സമരക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE