ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി സുപ്രീം കോടതി. ജാമ്യാപേക്ഷയുമായി അലഹബാദ് കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. സിദ്ദീഖിന്റെ ജാമ്യത്തിനായി കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനേ തുടർന്നാണ് അലഹബാദ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി പറഞ്ഞത്.
Read Also: ഡെല്‍ഹി കലാപം; അന്വേഷണത്തിന് വിദഗ്‌ധ സമിതി
അലഹബാദ് കോടതിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ നിർദ്ദേശിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുഎപിഎ അടക്കമുള്ള കേസുകൾ ചുമത്തിയതിയതിനാൽ സിദ്ദീഖ് വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുമെന്ന് പത്രപ്രവർത്തക യൂണിയന് വേണ്ടി ഹാജരായ അഡ്വ.കപിൽ സിബൽ വാദിച്ചു. എന്നാൽ, അത്തരം സാഹചര്യം ഉണ്ടാകില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്