തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്

By Trainee Reporter, Malabar News
'One nation one election' bill
Representational Image
Ajwa Travels

തൃശൂർ: പൂച്ചെട്ടിയിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയത്.

തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം. കാർ ഡ്രൈവറായ സാബു മദ്യപിച്ചു ലക്കുകെട്ട നിലയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. സാബുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അതേസമയം, പാലക്കാട് ശ്രീനിവാസൻ കൊലപാതകത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തി.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പോലീസ് സഹായം ചെയ്‌തുവെന്നും, സംഭവത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെനും അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിന് മുമ്പായി പോലീസ് പിക്കറ്റ് പിൻവലിച്ചത് ദുരൂഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല-ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE