എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍; വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി

By News Desk, Malabar News
vellappally-natesan
Ajwa Travels

കോട്ടയം: വെള്ളാപ്പള്ളി നടേശനെതിരെ നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന് എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി യോഗം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്‌തെന്നും സമിതി ആരോപിച്ചു.

വെള്ളാപ്പള്ളി നടേശന്റെ ശക്‌തനായ വക്‌താവായിരുന്ന അഡ്വ. കെഎം സന്തോഷ് കുമാറാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കാലങ്ങളില്‍ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ചതില്‍ പൊതുസമൂഹത്തിന് മുന്നില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സന്തോഷ് കുമാര്‍ പറഞ്ഞു.

നാളെ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിലെ തേന്‍മാവിന്‍ ചുവട്ടില്‍ നിന്നും തിരുനക്കര മൈതാനത്തേക്ക് തലയില്‍ മുണ്ടിട്ട് സമരസമിതി പ്രവര്‍ത്തകര്‍ പിന്നിലേക്ക് നടക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വിമോചന സമര സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ സമര പ്രഖ്യാപനം നടത്തും. മറ്റ് സമര സമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും.

National News: ജനിതകമാറ്റം സംഭവിച്ച കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE