കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് ‘സ്‌നേഹ സ്‌പർശം’

By Desk Reporter, Malabar News
'Sneha Sparsham' for KMCC Family Care members
Ajwa Travels

ഷാർജ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്ര നിരോധനം കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിയ ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് സ്‌നേഹ സ്‌പർശം എന്ന പേരിൽ പ്രത്യേക ആനുകൂല്യം നൽകി.

ഇതിലൂടെ 5000 രൂപയാണ് ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങളായ നാട്ടിൽ കുടുങ്ങിയവർക്ക് ലഭിക്കുക. ഷാർജ കെഎംസിസിയിൽ നടന്ന ചടങ്ങിൽ യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കരസ്‌നേഹ സ്‌പർശം പദ്ധതി ഉൽഘാടനം ചെയ്‌തു.

നിലവിൽ ഫാമിലി കെയർ അംഗം മരണപ്പെട്ടാൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഭാര്യ മരണപ്പെട്ടാൽ ഒരു ലക്ഷം രൂപ ആശ്വാസ ധനവും മാരകമായ രോഗബാധിതർക്ക് ചികിൽസാ സഹായവും പ്രവാസ ജീവിതം മതിയാക്കി പോകുന്നവർക്ക്‌ സാമ്പത്തിക സഹായവുമാണ്‌ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ‌കമ്മിറ്റി അറിയിച്ചു.

കാസർകോഡ് ജില്ലയിൽ നിന്നും അർഹരായവർക്കുള്ള സംഖ്യ ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ ബേക്കലും കൺവീനർ സുബൈർ പള്ളിക്കാലും ഏറ്റുവാങ്ങി.‌ സംസ്‌ഥാന, ജില്ലാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Most Read: മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE