സോളാര്‍ കേസ്; കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി

By News Desk, Malabar News
KC-Venugopal

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറിയത്.

കെസി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. കെസി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാലാൽസംഗം ചെയ്‌തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസ തേടേണ്ടി വന്നതായും ഇവര്‍ ആരോപിച്ചിരുന്നു.

മന്ത്രി വസതിയായ റോസ് ഹൗസിലെ 2012 മെയ് മാസത്തെ ദൃശ്യങ്ങളും തൃശൂരിലെ ആശുപത്രിയില്‍ ചികിൽസ തേടിയ രേഖകളും അടക്കമാണ് കൈമാറിയിരിക്കുന്നത്. കൈമാറിയ രേഖകള്‍ അന്വേഷണ സംഘം ഉടന്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക്‌ വിധേയമാക്കും. ഇതിനു ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കെസി വേണുഗോപാലിന് പുറമേ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടി, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് സിബിഐ പീഡന കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌.

Must Read: മതസൗഹാർദ്ദം തകർക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്ഐ സഭ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE