കർഷക സമരത്തിന് ഐക്യദാർഢ്യം; കെപിസിസി രാജ്ഭവൻ മാർച്ച്‌ നടത്തി

By Staff Reporter, Malabar News
kpcc-march
Ajwa Travels

തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രി രാജാവ് അല്ലെന്നും ജനപ്രതിനിധിയാണെന്നും ധര്‍ണ ഉൽഘാടനം ചെയ്‌ത ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് പരിഹരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഇവാന്‍ ഡിസൂസ, പി വിശ്വനാഥന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തുടങ്ങിയവരും സംസാരിച്ചു.

Read Also: തിരുവനന്തപുരത്ത് കെഎസ്ആർടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE