തിരുവനന്തപുരത്ത് അച്ഛനെ മകൻ അടിച്ചുകൊന്നു; പ്രതി അറസ്‌റ്റിൽ

By News Bureau, Malabar News
crime
Representational Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസി(80)നെയാണ് മകൻ ക്ളീറ്റസ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ ക്ളീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകയും പിന്നാലെ മർദിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഏലിയാസിനെ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ളീറ്റസ് സ്‌ഥിരം മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് വ്യക്‌തമാക്കി.

Most Read: ഇന്ധനവില വർധനവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE