ഇന്ധനവില വർധനവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം

By Web Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ ഈ മാസം 11ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.

പെട്രോൾ ഡീസൽ വില വർധനവിൽ ജനങ്ങൾ പ്രതീക്ഷിച്ചത് കേന്ദ്രത്തിനെക്കാൾ ഇളവ് സംസ്‌ഥാന സർക്കാരിൽ നിന്നാണ്. അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറാവണം. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സംസ്‌ഥാന സർക്കാരിന് താൽപര്യമുണ്ടോ എന്നറിയണം. ജനങ്ങളുടെ കഴുത്തറുക്കുന്ന നയം പിൻവലിക്കണമെന്നും സുധാകരൻ പറഞ്ഞു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സിപിഐഎം നിലപാട്. താത്വിക അവലോകനം നടത്തി സിപിഐഎം സ്വയം അപഹാസ്യരാകരുതെന്നും സുധാകരൻ പറഞ്ഞു. ഇന്ധന നികുതി കൊണ്ടുണ്ടാക്കിയ വികസനം എന്താണെന്ന് വ്യക്‌തമാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE